ആലപ്പുഴ കൈനകരിയിൽ എത്തുന്ന ഏതൊരു സഞ്ചാരിയും കാണാൻ ആഗ്രഹിക്കുന്ന സ്ഥലം ആണ് ഹൗസ്ബോട്ട് ടെർമിനൽ. ഇവിടെ ദിവസേന രാവിലെ 10 am മുതൽ 6 pm വരെ സഞ്ചാരികൾക്കു സന്ദർശിക്കാൻ അനുവാദം ഉണ്ട്. ഇവിടുത്തെ സൂര്യാസ്തമയം വളരെ മനോഹരമായ കാഴ്ചയാണ് കൂടാതെ പഴമ വിളിച്ചോതുന്ന നെല്ലിക്കയും മാങ്ങയും തുടങ്ങി നിരവധി ഉപ്പിലിട്ടതിന്റെ രുചി ഇവിടെ ആസ്വദിക്കാൻ സാധിക്കും. ഇവിടെ ഒരു കുലുക്കി സർബത്ത് കടയുണ്ട് പേരുതന്നെ വളരെ കൗതുകം തരുന്ന ഒന്നാണ് ” നിൽ നിൽ കുലുക്കി സർബത്ത് ” ഇതിൽ ഏറ്റവും ആകർഷണം ഇത് ഉണ്ടാക്കുന്ന രീതിയാണ്. ഇതു ഒരുതവണ രുചിച്ചു നോക്കുന്നത് നന്നായിരിക്കും. പിന്നെ ഇവിടെ അധികം ആരും അറിയപ്പെടാത്ത വളരെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട് അതാണ് ” മീനപ്പള്ളി കായലിലെ ഭൂതത്താൻ ചുഴി ” ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചതന്നെ ആണ് ഇതു കാരണം 35 മുതൽ 40 അടി താഴ്ചയിൽ നിന്ന് വെള്ളം ശക്തിയായി മുകളിലേക്കു പ്രവഹിക്കുന്നത് കാണാൻ തന്നെ വളരെ മനോഹരമാണ്. ഈ പ്രതിഭാസം നടക്കുന്ന സമയം ഇവിടെ മീനുകളുടെ കൂട്ടം ഉണ്ടാകുമെന്ന് പറയപ്പെടുന്നു.ഇവിടെ എത്തുന്ന സഞ്ചാരികൾ ഈ കാഴ്ച കൂടെ കാണാൻ ശ്രമിക്കുക. ഇവിടേക്ക് എത്തിചേരാൻ ആലപ്പുഴയിൽ നിന്നും ബോട്ട് ലഭിക്കുന്നതാണ്. ബസ്സിൽ ആണു വരുന്നതെങ്കിൽ കൈനകരി ജംഗ്ഷനിൽനിന്നും കാൽനടയായോ ചെറിയ ശിക്കാര വള്ളത്തിലൊ ഇവിടെ എത്തിച്ചേരാൻ സാധിക്കും. ഈ യാത്രയുടെ പൂർണ്ണമായ കാഴ്ചകൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക.വീഡിയോ ഇഷ്ടം ആയാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. കൂടാതെ നിങ്ങളുടെ അഭിപ്രായം കൂടെ പറയണേ.
ഹൗസ്ബോട്ട് ടെർമിനൽ.
Read Time:2 Minute, 28 Second
Average Rating